ഹാന്റാവൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ക്രൂസ് കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കപ്പലിലെ ജീവനക്കാരായ ഇവർക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഞായറാഴ്ച സ്പെയിനിലെ കാനറി ഐലൻഡ് തീരത്തെത്തിയ കപ്പലില്‍ നിന്ന് സ്പാനിഷ് അധികൃതരുടെയും ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രക്കാരെ പുറത്തിറക്കി. ......
ചെന്നൈ: പുതുതായി സത്യപ്രതിജ്ഞ ചെയ്ത തമിഴ്നാട് നിയമസഭാംഗങ്ങളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എം.എൽ.എ അണ്ണാ ഡി.എം.കെ.യുടെ ലീമാ റോസ്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമാണ് ലീമ റോസ്. ......
മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസിന്റെ നാസിക് ഓഫീസിൽ നടന്ന പീഡന-മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. അറസ്റ്റിലായ എട്ട് പേർക്കായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ നിയന്ത്രണമുണ്ടായിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ......
ന്യൂഡൽഹി : വ്യക്തിസ്വാതന്ത്ര്യം എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, ജാമ്യാപേക്ഷകൾ തീർപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഈ അവകാശത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന ജാമ്യാപേക്ഷകളും മുൻകൂർ ജാമ്യാപേക്ഷകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ലിസ്റ്റിംഗ് സംവിധാനം:
ജാമ്യാപേക്ഷകൾ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ കൃത്യമായി പരിഗണിക്കുന്ന രീതിയിൽ ലിസ്റ്റിംഗ് സംവിധാനം പരിഷ്കരിക്കണം.
സോഫ്റ്റ്വെയർ അധിഷ്ഠിത ലിസ്റ്റിംഗ്: ഒരു ദിവസം പരിഗണിക്കാൻ കഴിയാത്ത കേസുകൾ അനിശ്ചിതമായി നീണ്ടുപോകാതിരിക്കാൻ ഓട്ടോമാറ്റിക് സോഫ്റ്റ്വെയർ അധിഷ്ഠിത ലിസ്റ്റിംഗ് രീതി നടപ്പിലാക്കണം.
സമയപരിധി: പുതിയ ജാമ്യാപേക്ഷകൾ ഫയൽ ചെയ്ത് ഒരാഴ്ചയ്ക്കകം കോടതിയുടെ പരിഗണനയ്ക്ക് വരണം. ......
ന്യൂഡൽഹി: ഒരു ക്രിമിനൽ കേസിൽ കക്ഷി നടത്തുന്ന കുറ്റസമ്മതം സിവിൽ നടപടികളിലും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിവിൽ നടപടിക്രമം (CPC) ഓർഡർ XII റൂൾ 6 പ്രകാരം, ഇത്തരം വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വിധി പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസിൻ്റെ പശ്ചാത്തലം
ഒരു വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് നിർണ്ണായകമായ ഈ നിരീക്ഷണം. ......
ന്യൂഡൽഹി: വ്യക്തികൾ തമ്മിലുള്ള തർക്കത്തിനിടെ വീടിനുള്ളിൽ വെച്ച് നടത്തുന്ന ജാതി അധിക്ഷേപങ്ങൾ എസ്.സി/എസ്.ടി (പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കുറ്റകരമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു വ്യക്തിയെ ജാതീയമായി അധിക്ഷേപിക്കുന്നത് ശിക്ഷാർഹമായ കുറ്റമാകണമെങ്കിൽ അത് പൊതുജനം കാണുന്ന രീതിയിലോ അല്ലെങ്കിൽ പൊതുപ്രവേശനമുള്ള സ്ഥലത്തോ വെച്ച് നടക്കണമെന്ന് കോടതി നിരീക്ഷിച്ചു.
വിധിയുടെ കാതൽ:
ഒരു സ്വകാര്യ വീടിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങളോ തർക്കങ്ങളോ സ്വാഭാവികമായും "പൊതുദൃശ്യ പരിധിയിൽ" (Public View) വരുന്നതല്ല. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മനോജ് അഗർവാളിനെ നിയമിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് അഗർവാൾ. ......
ഇന്നു നടന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ്. കീർത്തനയുടെ സത്യപ്രതിജ്ഞ തടഞ്ഞത്. തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' ഹാജരാക്കാതിരുന്നതാണ് കീർത്തനയ്ക്ക് വിനയായത്. ......
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചു.......
ടിവികെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശബരീനാഥും, രണ്ട് മലയാളിയായ നയീം മൂസയുമാണ് ഈ 2 പേർ
തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ വിജയ്യുടെ വാഹനത്തിന് സമീപം നിഴല്‍പോലെ നിന്ന വ്യക്തി ആണ് നയീം മൂസ. ഒരു സാധാരണ ബോഡിഗാർഡ് മാത്രമല്ല, വർഷങ്ങളായി ആഗോളതലത്തില്‍ സെലിബ്രിറ്റി സുരക്ഷാരംഗത്ത് ശ്രദ്ധ നേടിയ മലയാളിയാണ് നയീം.
മാഹി സ്വദേശിയായ നയീം, വർഷങ്ങള്‍ക്കുമുമ്പ് ജോലി തേടി ദുബായിലേക്ക് പോയപ്പോഴാണ് ബോഡി ബില്‍ഡിങ്ങിനോടും സുരക്ഷാരംഗത്തോടും താത്പര്യം വളർന്നത്. ......